ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു

ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു

കൽപ്പറ്റ : തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, ഡോ. എം.കെ. മുഹമ്മദ് സയീദ്, ഐ.ക്യു .എ . സി കോ ഓർഡിനേറ്റർ എം.പി.സുഹൈലത്ത്, പ്രസംഗിച്ചു. സമ്മിറ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ എം അമീറ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ സുഫിയാനു സ്വാഫി നന്ദിയും പറഞ്ഞു. സ്കിൽ ഡെവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് സയൻസ് അസിസ്റ്റൻറ് പ്രൊഫസർമാരായ എ പി ശരീഫ്, വൈഭവ് എസ് ആർവാഡ് , കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളി, മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.എം കെ മുഹമ്മദ് സയീദ് വിവിധ സെഷനുകളിലെ വിഷയാവതരണം നടത്തി.പി കെ മുഹമ്മദ് അജ്മൽ, ബി ശ്യാം രാജ്, ടി കെ നിയാസ്, പി.ഇ.സീന, അമല ഐസക് സമ്മിറ്റിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *