ബത്തേരി : മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി.ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി.ചില്ല്, പ്ലാസ്റ്റിക്ക്,റബ്ബർ,തുണി,ബോട്ടിൽ എന്നിവ ശേഖരിച്ചു. 15 ചാക്കുകളോളം മാലിന്യമാണ് ശേഖരിച്ചത്. ലയൺസ് ക്ലബ് ഓഫീസർ ഡോ.റോയ്,പ്രോഗ്രാം ഓഫീസർ മുബഷീർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജ്മോഹൻ എന്നിവർ സംസാരിച്ചു.
