മേപ്പാടി : ദുരന്ത ബാധിതരുടെ പുനരധിവാസത്തിൽ മുഖ്യമായതാണ് തൊഴിൽ നൽകി വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തികമായി ശാക്തീകരിക്കുക എന്നത് എന്നും ഈ ദൗത്യം നിർവഹിക്കാൻ മുന്നോട്ട് വന്ന കണക്റ്റ്പ്ലസും തൊഴിൽ ദാതാക്കളായ ഗൾഫ് രാജ്യങ്ങളിലെ വിവിധ കമ്പനികളും പീപ്പിൾസ് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളുയും സേവനം സ്തുത്യർഹമായതാണെന്ന് കല്പറ്റ എം എൽ എ അഡ്വ: ടി സിദ്ദീഖ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൊച്ചി ആസ്ഥനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് കമ്പനിയായ കണക്റ്റ് പ്ലസ് സംഘടിപ്പിച്ച സൗജന്യ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ടിപി യൂനുസ്, അഗ്നിസ് കോൺട്രാക്ടിങ് സി.ഇ.ഒ. ആസിം അമീർ ( ദുബായ് ), സ്‌കൈ മോണ്ട് ബിസിനസ് ഗ്രൂപ്പ് എം.ഡി. ഹനീഫ കടമ്പോട്ട് ( ജിദ്ദ ) , ഫുഡ് സിറ്റി എച്ച് ആർ മാനേജർ സമീർ പി. എ (ബഹ്‌റൈൻ ), ഇജാസ് മുഹമ്മദ് ബെഞ്ച് മാർക്ക് ഫുഡ്‌സ് ( ദുബായ് ) എന്നിവർ ആശംസകൾ നേർന്നു.
കണക്റ്റ് പ്ലസ് എക്സിക്യൂട്ടീവ് ഡയറക്ടർ യാസിർ ഇല്ലത്തൊടി അധ്യക്ഷത വഹിച്ച പരിപാടി മീഡിയ മാനേജർ ഫസലുൽ ഹഖ് പി എ നിയന്ത്രിച്ചു
ഇരുന്നൂറോളം ഉദ്യോഗാർത്ഥികൾ വ്യത്യസ്തത ജോലികളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു അടക്കമുള്ള ജനപ്രതിനിധികളുടെയും പീപ്പിൾസ് ഫൗണ്ടേഷന്റെയും മണപ്പാട്ട് ഫൗണ്ടേഷന്റെയും പിന്തുണയും സഹകരണവും മാതൃകാപരമായിരുന്നു എന്നും ഇന്റർവ്യൂവിൽ പങ്കെടുത്തവരുടെ തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജോലികളിൽ പ്രവേശിക്കാൻ സാധിക്കും എന്ന് സ്ഥാപന മേധാവികൾ അറിയിച്ചു.
