തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണം : പി പി ആലി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണം : പി പി ആലി

കോട്ടത്തറ : തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും നാലുമാസമായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ദേശീയ മിനിമം വേതനമായ 700 രൂപ എന്നത് തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകുമെന്ന് പ്രഖ്യാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണം.തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. തുച്ഛമായ വേതനവും അതുതന്നെ സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥയും മൂലം ഉപജീവനത്തിന് തന്നെ പ്രയാസം നേരിടുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രത്യേക പദ്ധതി രൂപീകരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി സംയോജിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിലുറപ്പു പദ്ധതി മികച്ച രീതിയിൽ കാര്യക്ഷമമായി നടപ്പിലാക്കാനും സാധിച്ചാൽ ഉൽപാദന കാർഷിക മേഖലകളിലെല്ലാം ഫലപ്രദമായ , പ്രൊഡക്ടീവായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കോട്ടത്തറ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിത പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് സിസി തങ്കച്ചൻ അധ്യക്ഷനായിരുന്നു. ജോസ് മേട്ടയിൽ, പിജെ ആന്റണി, ഹണി ജോസ്, എം ആർ മൈക്കിൾ, ബിനോജ് പി ഇ, ഇ എഫ് ബാബു, ജോസ് പിയൂഷ്, പി എൽ അനീഷ്, ടി ഇബ്രാഹിം, പി കെ ജോസ്, രാജേഷ് പോൾ, ലീലക്കുട്ടി വൈപ്പടി, സുജാത കിരൺകുമാർ, കെ കെ പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *