പടിഞ്ഞാറത്തറ : കുരുന്നുകളുടെ സർഗ്ഗത്മക ശേഷികൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി സംഘടിപ്പിച്ച പടിഞ്ഞാറത്തറ അൽഹസന തിബിയാൻ ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ജസീൽ അഹ്സനി, ഇസ്മായിൽ സഖാഫി, നൗഷാദ് സഖാഫി, റഫീഖ് കുപ്പാടിത്തറ,ഇസ്മയിൽ സഅദി, ഡോ.നിസാമുദ്ദീൻ, മുസ്തഫ നിസാമി തുടങ്ങിയവർ പ്രസംഗിച്ചു.
