കൽപ്പറ്റ : ഐഷ പ്ലാൻ്റേഷൻ തളിമല എസ്റ്റേറ്റിൽ വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി എം എസ് ) യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സി.ഐ.ടി.യു, ഐ എൻ ടി യു സി യൂണിയനങ്ങളിൽ നിന്നും രാജിവച്ച് ബി.എം.എസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് യൂണിയൻ ജനറൽ സെക്രട്ടറി പി കെ മുരളീധരൻ മെമ്പർഷിപ്പ് വിതരണം ചെയ്തു. യൂണിറ്റ് ഭാരവാഹികളായി
കെ ഗിരീഷ് (പ്രസിഡണ്ട്),പി വി രജീഷ്, മഹേന്ദ്രൻ (വൈസ് പ്രസിഡൻറ് മാർ)സുരേഷ് എം (സെക്രട്ടറി), രഞ്ജു ജി, സന്തോഷ് കുമാർ കെ,(ജോയിൻറ് സെക്രട്ടറിമാർ) ജോഷി ഇ ജെ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
