പിണങ്ങോട് : ഡോ : പി എ ജലീൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ മൗനത്തിൻറെ സംവാദം എന്ന പുസ്തകം സെപ്റ്റംബർ 24ന് പിണങ്ങോട് സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യുന്നു. ബാഷോ ബുക്സ് ആണ് പ്രസാധകർ. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി പുസ്തകപരിചയം നടത്തും. . ടി സിദ്ധീഖ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഒ കെ ജോണി,അർഷദ് ബത്തേരി,ഡബ്ല്യുഎം ഒ പ്രസിഡണ്ട് ഖാദർ പട്ടാമ്പി, തുടങ്ങിയവർ പങ്കെടുക്കുന്നു.പിണങ്ങോട് ലിറ്റററി ഫെസ്റ്റിവലിൻ്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.