കൽപ്പറ്റ : ഡി.വൈ.എഫ്.ഐ. കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി മേഖല സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാനം നൽകി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അഗം ബിനീഷ് മാധവ്, സി.പി.ഐ.എം കൽപ്പറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി കെ അബു, മേഖല സെക്രട്ടറി മുഹമ്മദ് റാഫിൽ, സംഗീത്, നിതിൻ പി സി, നിഖിൽ, ഷിനു, രാഹുൽ, അജ്മൽ, ജംഷീദ് ചേമ്പിൽ, അരുൺ, കൃപേഷ് എന്നിവർ നേതൃത്വം നൽകി. 40 നു മുകളിൽ പേർ രക്തം നൽകി. ബത്തേരി താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു രക്ത ദാന ക്യാമ്പ്.
