മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട പെരിക്കല്ലൂർ 33 കാവലയിൽ നിന്നും മരക്കടവിയിലേക്കുള്ള റോഡ് പണിയിലാണ് പാൽ സൊസൈറ്റി കവലയ്ക്ക് സമീപം വാഹനം തിരിച്ചപ്പോൾ റോഡ് തകർന്നത്. ഒരാഴ്ച മുമ്പ് ടാറിങ് പണി പൂർത്തിയാക്കിയ ഭാഗത്ത് ഉള്ള റോഡിലാണ് ഇന്ന് ഈ കേടുപാടുകൾ കണ്ടത്. കേടുപാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് കരാറുകാരൻ പാറപ്പൊടിയിട്ട് ഈ ഭാഗം മൂടിയിരിക്കുകയാണ്. കനം കുറഞ്ഞ ചിപ്സിന്റെ ഒരു ലയർ മാത്രം കനത്തിലാണ് ടാറിങ് പണി നടത്തിയിരിക്കുന്നത്. ടാറിങ് പണി നടത്തുമ്പോൾ വേണ്ടപ്പെട്ട അധികൃതർ മുഴുവൻ സമയവും സ്ഥലത്ത് ഇല്ലായിരുന്നു എന്നും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. ടാറിങ് പണിയില്‍ അപാകതകൾ പരിശോധിച്ചു വേണ്ടപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.