ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി

ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി

കൽപ്പറ്റ : ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരുമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ആരോപിച്ചു. തുടർച്ചയായ അവകാശ നിഷേധങ്ങൾ തുടരുമ്പോൾ പ്രതിഷേധങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും സർക്കാരിൻ്റെ നയസമീപനം തിരുത്താൻ തയാറാകണമെന്നും ജനുവരി 22-ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, പേറിവിഷൻ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കം. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി മുഖ്യപ്രഭാഷണം നടത്തി. വി.മധു, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, എം.നസീർ, ടി.പരമേശ്വരൻ, ഇ.വി.ജയൻ, എം.വി. സതീഷ്, എൽ സന്ധ്യ, എം.എസ്.സാനു, കെ.യു ഉമേഷ്, നിഷ മണ്ണിൽ, വി.എഫ്. റോബിൻസൺ, ടി.കെ.സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *