ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

കൽപ്പറ്റ : വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ,ഡി സി സി ഭാരവാഹികൾ,ബ്ലോക്ക് പ്രസിഡൻ്റ്മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി,സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും,പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.എസ് ഐ ആർ മൂലം ഒരാൾക്ക് പോലും
വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവർ പറഞ്ഞു.ഡി സി സി പ്രസിഡൻ്റ് അഡ്വ.ടി.ജെ ഐസക്ക് അധ്യക്ഷനായിരുന്നു.

എം എൽ എ മാരായ അഡ്വ.ടി സിദീഖ്,ഐ.സി ബാലകൃഷ്ണൻ,എ ഐ സി സി സെക്രട്ടറി മൻസൂർ അലിഖാൻ,കെ.പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്,വിദ്യാ ബാലകൃഷ്ണൻ,കെ.എൽ പൗലോസ്,എ ഐ സി സി മെമ്പർമാരായ എൻ ഡി അപ്പച്ചൻ,പി.കെ ജയലക്ഷ്മി,പി പി ആലി,കെ ഇ വിനയൻ,വി എ മജീദ്,എൻ കെ വർഗീസ്,ഒ വി അപ്പച്ചൻ,സംഷാദ് മരക്കാർ,ശ്രീകാന്ത് പട്ടയൻ,ബിനു തോമസ്,ഡി പി രാജശേഖരൻ,പി ഡി സജി,എൻ സി കൃഷ്ണകുമാർ,എൻ യു ഉലഹന്നാൻ,പി കെ അബ്ദുറഹ്മാൻ,എടക്കൽ മോഹനൻ,ചിന്നമ്മ ജോസ്,പി.വി ജോർജ്,എച്ച് ബി പ്രദീപ് മാസ്റ്റർ, നിസി അഹമ്മദ്,ഉമ്മർ കുണ്ടാട്ടിൽ,പോൾസൺ കൂവക്കൽ,വർഗീസ് മുരിയൻകാവിൽ, എ എം നിഷാന്ത്,ജിൽസൺ തൂപ്പുംകര,ബി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *