മാനന്തവാടി : കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം ആവേശത്തോടെ വള്ളിയൂർക്കാവ് പാടത്ത് പോരാടി.ചെളി നിറഞ്ഞ വയലിൽ മഴയത്തും ഫുട്ബോൾ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയൽ ഫുട്ബോൾ കളിക്കാരുടെ ആവേശമായി.
കഴിഞ്ഞവർഷവും ചെളി എന്ന പേരിൽ മഡ് ഫുട്ബോൾ മത്സരം നടത്തുകയുണ്ടായി.മണ്ണിനെ അറിഞ്ഞ്, മണ്ണിൽ കുളിച്ച്,മണ്ണിൽ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മഡ് ഫുട്ബോൾ നടത്തിയത് നിരവധി കാണികൾ മത്സരം കാണാൻ എത്തുകയുണ്ടായി.
മത്സരത്തിൽ ഒമ്പതാം ക്ലാസ് ഡി ടീം ഒരു ഗോളിന് ഒമ്പതാം ക്ലാസ് സി ടീമിനെ പരാജയപ്പെടുത്തി. വിജയികളായ ഒമ്പതാം ക്ലാസ് ഡി ടീമിന് സ്കൂൾ മാനേജർ ഫാദർ സക്കറിയ വെളിയത്ത് ഉപഹാരങ്ങൾ വിതരണംചെയ്തു.
