കല്‍പ്പറ്റ : വിവിധ ഗോത്ര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്‍വ്വത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ശില്‍പ്പശാല നടക്കുന്നു.മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഡോ.ജേക്കബ് തോമസ് ( മുന്‍ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ) അടക്കമുള്ള പ്രമുഖര്‍ ക്ലാസുകളെടുക്കും. പ്ലസ് വണ്‍ മുതല്‍ ഉപരി ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ട്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍പഠനം, ജോലി ലഭ്യത, സ്വയംതൊഴില്‍ സംരഭം എന്നിവയില്‍ മാര്‍ഗദര്‍ശനമുണ്ടാകും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍9495892116 ,9562560305 എന്നീ നമ്പറുകളില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇ-മെയില്‍: gotraparvam@gmail.com