പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥകരയും അടിയന്തരമായി സസ്പെൻ്റ് ചെയ്യണം .. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാൻ തയ്യാറാകാതെ സി.ഐയുടെയും എസ്.ഐ.യുടെയും മൊഴിയെടുക്കുമെന്ന് പറഞ്ഞ് സംഭവത്തെ നിസാരവൽക്കരിക്കാനുള്ള പോലിസിൻ്റെ ഗൂഢ നീക്കം അപഹാസ്യമാണ്. ഗോകുൽ ധരിച്ചിരുന്ന ഷേർട്ടിൽ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്ന പോലീസ് ഭാഷ്യം അംഗീകരിക്കാനാവില്ല.സംഭവത്തിനു ശേഷമുള്ള പോലീസ് നീക്കങ്ങൾ അടിമുടി സംശയാസ്പദമാണ്. പോലിസ്‌സ്റ്റേഷൻ ലോക്കപ്പ് മുറിയിലും.ശുചിമുറിയിലും സി. സി. ടി.വി സർവലൈൻസ് ഇല്ലാതിരിക്കേ സി.സി.ടി.വി. പരിശോധിച്ച് മരണകാരണം മനസിലാക്കുമെന്ന പോലീസ് ഭാഷ്യം മനുഷ്യൻ്റെ സാമാന്യബോധത്തോടുള്ള വെല്ലുവിളിയാണ്. സംഭവത്തിനു ശേഷമുള്ളകല്പറ്റ പോലിസിൻ്റെ എല്ലാ നീക്കങ്ങളും തികച്ചും ദുരൂഹവും സംശയാസ്പദവുമാണ്പ്രായപൂർത്തിയാകാത്ത ഒരു ഗോത്ര ചെറുപ്പക്കാരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെയ്ക്കുകയുംകസ്റ്റഡിയിൽ വച്ച് മരണപ്പെടുകയും ചെയ്തത് ഗുരുതരമായ സംഭവമാണ്. ഇതിനെ നിസാരവൽക്കരിച്ച് തേച്ചു മാച്ചുകളയാൻ അനുവദിക്കില്ല. അത്യന്തം ഗൗരവമേറിയ ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് അന്വേഷിക്കണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു മനുഷ്യൻ എല്ലാ വിധ മനുഷ്യാവകശലംഘനങ്ങൾക്കും വിധേയനായി മരണപ്പെട്ട സംഭവത്തിൽ പോലും ചില രാഷ്ട്രീയ പാർട്ടികളും, ആദിവാസി സംഘടനകളും, പുരോഗമനവാദികളുംനിസംഗത പാലിക്കുന്നത് ദൂരൂഹ മാണെന്ന് കെ. കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി..
