ദ്വാരക : ഉദ്യോഗ് യോജനാ മിഷന്റെ വയനാട് ജില്ലാ പഠനകേന്ദ്രമായ ദ്വാരക ഗുരുകുലം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ചെന്നൈ ജി.കെ.എം. മറൈൻ കോളേജിൽ പ്രായോഗിക പരിശീലനത്തിന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എടവക പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ കോട്ടിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഷാജൻ ജോസ്, വൈസ് പ്രിൻസിപ്പാർ അനിൽകുമാർ കെ, നീരജ് പി.ആർ, രക്ഷാകർതൃ പ്രതിനിധി സാബു എൻ.വി, അമൽ കൃഷ്ണ സി.ജി തുടങ്ങിയവർ പ്രസംഗിച്ചു.
