കൽപ്പറ്റ : കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ.കോൺഗ്രസിലെ പി വിനോദ് കുമാറായിരിക്കും ചെയർപേഴ്സണാവുക.അഡ്വ. ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചതാണ് തിരഞെടുപ്പ് നടക്കാൻ കാരണം.കൽപ്പറ്റ നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമത്തെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.ആദ്യ ഘട്ടത്തിൽ മുസ്ലിം ലീഗിലെ കെയം തൊടി മുജീബായിരുന്നു ചെയർപേഴ്സൺ.
യു.ഡി.എഫ് ധാരണപ്രകാരമാണ് നിശ്ചയിച്ച കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹം രാജി വെച്ചത്.
രണ്ടാം ഘട്ടത്തിൽ ചെയർപേഴ്സണായ കോൺഗ്രസിലെ അഡ്വ ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു.തുടർന്ന് നാളിതുവരെ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്തിനായിരുന്നു ചെയർപേഴ്സൻ്റെ ചുമതല.നാളെ രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്.യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി വിനോദ് കുമാറിനെ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് വിട്ടു നിൽക്കാനാണ് സാധ്യതയെന്നാണ് സൂചന.തദ്ദേശ തിരഞ്ഞെടുപ്പിന് വിഞ്ജാപനം വരാനിരിക്കെ ചുരുങ്ങിയ കാലാവധി മാത്രമായിരിക്കും പുതിയ ചെയർപേഴ്സന് ഉണ്ടാവുക.
