കൽപ്പറ്റയുടെ സാഹിത്യോത്സവം

കൽപ്പറ്റ : എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന് ഉചിതമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച്, വായനക്ക് കൂടുതൽ പ്രാധാന്യം നൽകി, ലഹരിക്കെതിരെ വയനാ ലഹരി എന്ന ലക്ഷ്യത്തോടെ മുഴുവൻ ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ നൽകിക്കൊണ്ട് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ പ്രശസ്ത സാഹിത്യകാരൻമാർ സംബന്ധിക്കുന്ന സാഹിത്യ സദസ്സും ഉണ്ടാകുന്നതാണ്. പേര് നൽകാൻ ഉദ്ദേശിക്കുന്നവർ മാർച്ച്‌ 6 വ്യാഴാഴ്ചക്ക് മുൻപായി kalpettamlasahithyolsavam@gmail.com എന്ന ഇമെയിലിൽ അയക്കുകയോ, കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എം എൽ എ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *