കൽപ്പറ്റയിൽ വയനാട് അക്വാ ടണൽ എക്സ്പോ തുടങ്ങി

കൽപ്പറ്റയിൽ വയനാട് അക്വാ ടണൽ എക്സ്പോ തുടങ്ങി

കൽപ്പറ്റ : വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടത്തുന്ന അക്വാ ടണൽ എക്സ്പോ ആരംഭിച്ചു. . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രീംസ് എന്റർടൈൻമെന്റിന്റെ സഹകരണത്തോടുകൂടിയാണ് ഒരു മാസത്തെ അക്വാ ടണൽ എക്സ്പോ നടത്തുന്നത് .ഒരു മാസക്കാലം കേരളത്തിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടക്കുന്നത്. വയനാട് ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ഡി ടി പി സിയുമായി ചേർന്നാണ്വയനാട് ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നത്.സമ്മാന പദ്ധതി ഉൾപ്പെടെ നിരവധി പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടന്നു വരുന്നത് .വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് അക്വാ ടണൽ എക്സ്പോയും സംഘടിപ്പിച്ചിട്ടുള്ളത് . വയനാട്ടിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും വേനലവധി ആഘോഷിക്കുന്നവർക്കും ആസ്വാദക കാഴ്ചകൾ ഒരുക്കി എക്സ്പോയിൽ വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 500 അടി നീളത്തിലുള്ള ഏറ്റവും വലിയ ടണലിൽ നീന്തിത്തുടിക്കുന്ന മത്സ്യ കന്യകകളും ഉണ്ട്. ഗോസ്റ്റ് ഹൗസും അമ്യൂസ്മെൻറ് പാർക്കും ഫുഡ് കോർട്ടും കൺസ്യൂമർ സ്റ്റാളുകളും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട് .

അക്വാ ടണലിൻ്റെ ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും വയനാട് ഫെസ്റ്റിൻ്റെ സമ്മാനകൂപ്പൺ ലഭിക്കുമെന്ന് സംഘാടകർ പറഞ്ഞു. അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എൽ.എ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷനായിരുന്നു . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് കെ.വി.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഈ ഹൈദ്രു ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ , ഡി ടി പി സി മാനേജർ പി പി പ്രവീൺ , നൗഷാദ് കരിമ്പനക്കൽ മുനീർ നെടുംകരണ , അമ്പിളി കൽപ്പറ്റ, വി. സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു .പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പാസ് വിതരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *