ബംഗ്ളൂരു : കർണ്ണാടക നിയമസഭാ പുസ്തകോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് സ്പീക്കർ യു.ടി.ഖാദർ . രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കും. കർണ്ണാടക നിയമസഭ നടത്തുന്ന പ്രഥമ പുസ്തകോസവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.കേരളത്തിലെ നിയമ സഭാ പു സ്തകോൽ സവത്തിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി എത്തിയപ്പോൾ ഈ സർഗ്ഗാത്മക മാതൃക കർണ്ണാടകയിലും സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.150 ഓളം പുസ്തക ശാലകൾ പങ്കെടുക്കുന്ന പുസ്തകോൽസവത്തിൽ 80 ശതമാനവും കർണ്ണാടക സാഹിത്യ ഗ്രന്ഥങ്ങളായിരിക്കും ഉണ്ടാകുക.പുസ്തകോൽ സവത്തോടനുബന്ധിച്ച് സംസ്കാരീക പരിപാടികളും സാഹിത്യ സംവാദങ്ങളും ഉണ്ടാകും.കർണ്ണാടകയുടെ തനത് രുചി പെരുമയിലുള്ള ഭക്ഷണ ശാലകളും മേളയോടനുബഡിച്ചുണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി.എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സ്പീക്കർ പറഞ്ഞു.
