പനമരം : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ പനമരം ബ്ലോക്ക് തല ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ തൂപ്പുംങ്കര കുട്ടികൾക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു.ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ ഷിനു പായോട് അധ്യക്ഷനായിരുന്നു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടത്തിൽ,ജവഹർ ബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ ജിജി വർഗീസ്,ജവഹർ ബാൽ മഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബേസിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.
