മാനന്തവാടി : കേശദാനം സ്നേഹദാനം എന്ന ആപ്തവാക്യവുമായി ടീം ജ്യോതിർഗമയ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് വിതരണം നടത്തുന്നതിനായി സമാഹരിച്ച കേശങ്ങളുടെ സമർപ്പണം നാളെ നടക്കും.കേശദാന രംഗത്ത് ഏറെ വർഷങ്ങളായി പ്രവർത്തി ക്കുന്ന കമില്ലസ് സെമിനാരിക്ക് കൈമാറുന്ന കേശം തൃശ്ശൂർ വിമല ആശുപത്രിയിൽ എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗികൾക്ക് സൗജന്യമായി നൽകും.വയനാട് സ്കിൽ പാർക്ക്,മാനന്തവാടിയിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്യും.സ്കിൽ പാർക്ക് മാനേജിങ് ഡയറക്ടർ എ.വി.അനീഷ് അധ്യക്ഷത വഹിക്കും.ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് കേശങ്ങൾ സമർപ്പിക്കും.
