മാനന്തവാടി : മെയ് 10ന് മുട്ടിലിൽ വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി “ജീവിതമാണ് ലഹരി SAY NO TO DRUGS” എന്നാ മുദ്രാവാക്യം ഉയർത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച നടത്തിയ രക്തദാന ക്യാമ്പ് ബഹു. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ശ്രീ. ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ മൃദുലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ. ബിപിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാജിത, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, ട്രഷറർ എം.ബി. ബിഗേഷ് സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ്, ജില്ലാ നിർവാഹക സമിതി അംഗം സാബു ടി.ജെ എന്നിവർ സംസാരിച്ചു.
