കെട്ടിട നിയമ ബോധവൽക്കരണ  കൺവെൻഷൻ സംഘടിപ്പിച്ചു

കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി : ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകൾക്കായി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യു എ മനാഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബിഎൻ ശിവശങ്കർ കെട്ടിട നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിരവധി കെട്ടിട ഉടമകൾ പങ്കെടുത്ത യോഗത്തിൽ അവരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് ശിവശങ്കർ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു.
BOWA മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് N A ഫൗലാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിരൺ വി, ക്രിസ്റ്റി പോൾ സംസ്ഥാന കമ്മറ്റി അംഗം അലി ബ്രാൻ, പീറ്റർ മുഴയിൽ, കുര്യൻ ജോസഫ്, വി എം ചാക്കോ മുതലായ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *