സുൽത്താൻ ബത്തേരി : സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ് എജിനീയർ പി ഡി രാജേഷ്.കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്.
കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യ വികസന പ്രവർത്തനങ്ങളും ഓഫീസിന്റെ കീഴിൽ വിജയകരമായി നടന്നുവരുന്നു.
വയനാടിന്റെ കാർഷിക രംഗത്ത് സാങ്കേതിക വിദ്യയുടെ ശക്തമായ അടിത്തറ സ്ഥാപിക്കാൻ പ്രവർത്തിച്ച പി ഡി രാജേഷിന്റെ സേവനങ്ങൾ പുരസ്കാരലബ്ധിയോടെ സംസ്ഥാനതലത്തിൽ മാതൃകാപരമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സുൽത്താൻ ബത്തേരി വാകേരി സ്വദേശിയായ പി ഡി രാജേഷ് നിലവിൽ മുട്ടിലിലാണ് സ്ഥിരതാമസം.ഭാര്യ രജനി കൃഷ്ണ,മക്കൾ:അവന്തിക രാജേഷ്, അവർണിക രാജേഷ്.