കുവൈറ്റ് വയനാട് അസോസിയേഷൻ (കെ ഡബ്ലിയു എ) ഭവനം നിർമിച്ചുനൽകി

കുവൈറ്റ് വയനാട് അസോസിയേഷൻ (കെ ഡബ്ലിയു എ) ഭവനം നിർമിച്ചുനൽകി

കൽപ്പറ്റ : കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ വയനാട് ജില്ലാ അസോസിയേഷൻ കഴിഞ്ഞവർഷത്തേതുപോലെ ഈ വർഷവും വയനാട്ടിൽ ഒരു നിർധന കുടുംബത്തിനു ഭവനം നിർമിച്ചു നൽകി.സ്വപ്നഗേഹം ഭവന നിർമാണ പദ്ധതി 2025 എന്ന പേരിൽ അജേഷ് സെബാസ്റ്റ്യൻ കൺവീനറായും എബീ ജോയ്,മൻസൂർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കുവൈറ്റ് വയനാട് അസോസിയേഷൻ വെൽഫെയർ കൺവീനർ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംത്തിൽ എബി പോൾ ഊനേ ത്ത് സ്വാഗതവും കെ ഡബ്ലിയു എ എക്സിക്യൂട്ടീവ് അംഗം സിബി എള്ളിൽ നന്ദിയും അറിയിച്ചു.നാട്ടിലെ വിവിധ ജനപ്രധിനിധികൾ,സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ,കെ ഡബ്ലിയു എ അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ആ കുടുംബത്തിന് ഭവനത്തിന്റെ താക്കോൽ കൈമാറി.ഈ കുടുംബത്തിന് 7 സെന്റ് സ്ഥലം ദാനമായി നൽകിയ വയനാട് ജില്ലാ അസോസിയേഷൻ അംഗം ഫൈസൽ കഴുങ്ങിൽ,കോൺട്രാക്ടർ ദിലീഷ് ഫ്രാൻസിസ്,നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എബി പോൾ പുൽപ്പള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.കുമാരി ഡിജില എലിസബത്ത്, മഞ്ജുഷ സിബി ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *