മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കാട്ടിക്കുളം മാവര ഡയറി ഫാമിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരുനെല്ലി ബ്ലോക്ക് ഡിവിഷൻ മെംബർ
ബി. എം.വിമല,
തിരുനെല്ലി പഞ്ചായത്ത് എട്ടാം വാർഡ് മെംബർ പ്രഭാകരൻ എം, മാനന്തവാടി സീനിയർ വെറ്റിറിനറി സർജൻ ഇൻ ചാർജ് ഡോ.
ഫഹ്മിദ, മാവര ഡയറി ഫാം ഉടമ പ്രിയ ജിനേഷ്, കാട്ടികുളം ലൈവ്സ്റ്റോക്ക് ഇൻസ്പെക്റ്റർ വിമൽ രാജ് ടി എസ്, അസ്പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം ഫെല്ലോ റോഷൻ രാജു എന്നിവർ സംസാരിച്ചു. മാനന്തവാടി ബ്ലോക്കിലെ എല്ലാ കന്നുകാലികളുടെയും കുളമ്പു രോഗ പ്രതിരോധ കുത്തിവെയ്പ്പ് ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തേണ്ടതാണെന്നും പ്രതിരോധ കുത്തിവെയ്പ്പ് എല്ലാ കന്നുകാലികൾക്കും എടുക്കേണ്ടത്തിന്റെ പ്രധാന്യത്തെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു.
