പുൽപ്പള്ളി : പുൽപ്പള്ളിയിൽ വെച്ച് മാതാപിതാക്കളും രക്ഷിതാക്കളും ഇല്ലാത്ത നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്ഥല ത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.ബംഗളൂർ കലാസി പാളയത്ത് നിന്നും വിനോദയാത്രക്ക് വന്നതായിരുന്നു സംഘം.പുൽപ്പളളി ഭാഗത്ത് റിസോർ ട്ടിലായിരുന്നു താമസം.ഇതിനിടയിൽ അബദ്ധത്തിൽ കുട്ടി പുറത്തിറങ്ങി പോകുകയായിരുന്നു.ഒടുവിൽ വിവരമറിഞ്ഞ രക്ഷിതാക്കൾ പുൽപ്പള്ളി സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.