കാക്കവയൽ സ്കൂളിലെ വിദ്യാർത്ഥികൾ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ

കാക്കവയൽ : ഹൈദരാബാദിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ വൈശാഖി പി, വൈഗ എസ് എന്നിവർ പങ്കെടുക്കുന്നു.അധിനിവേശ സ്യങ്ങളുടെ കാർഷിക മേഖലയിലെ സാധ്യതകൾ എന്ന ഗവേഷണാത്മകമായ പ്രോജക്ട് ആണ് അവർ അവതരിപ്പിക്കുന്നത്.സംസ്ഥാന തലത്തിൽ ഹൈസ്കൂൾ റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രൊജക്റ്റ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അധ്യാപകനായ ടി അശോകൻ മാസ്റ്ററാണ് കുട്ടികളെ പരിശീലിപ്പിച്ചത്.വിദ്യാർത്ഥികളുടെ ഗൈഡ് ആയി സീനിയർ അസിസ്റ്റൻറ് സോളി ടീച്ചർ, ഡോ.കാർത്തിക എന്നിവർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *