പിണങ്ങോട് : സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ചസ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡബ്ല്യൂ ടൂ പ്രസിഡന്റ് മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു.റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ് പി തുടങ്ങിയവർ സംസാരിച്ചു.സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും മെച്ചപ്പെട്ട സ്വത്വബോധവും ഉണ്ടാവാൻ ഒരു വ്യക്തിയെ സഹായിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സന്നദ്ധ പ്രവർത്തനം വളരെ അർത്ഥവത്തായതുംആസ്വാദ്യകരവുമാണ്, വ്യക്തിയുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഏറെ പ്രയോജനപ്പെടുന്നു. ഒരു സമൂഹത്തിന്റെ ഭാഗമായി തോന്നാൻ അത് പൗരൻ മാരെ സഹായിക്കുന്നു.
കഴിവുകൾ പങ്കിടാനും പുതിയ കഴിവുകൾ പഠിക്കാനും മികച്ച തൊഴിൽ-ജീവിത സന്തുലിതത്വം നേടിയെടുക്കാനും അത് സഹായിക്കും. സമ്മർദം, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നതോടൊപ്പം പുതിയ ആളുകളെ കണ്ടുമുട്ടാനും അവരുമായി ഇടപഴകാനും വളണ്ടിയറിംഗ് ഏറെ സഹായിക്കും. മനുഷ്യരുടെ സുഖദുഃഖങ്ങൾ കൂടുതൽ അടുത്തറിയാനും മനസ്സിലെ അലിവും കനിവും വർധിപ്പിക്കാനും അന്യന്റെ ക്ഷേമത്തിൽ നിരുപാധികം പങ്കാളികളാവാനുംസന്നദ്ധ സേവന പ്രവർത്തനം വഴിയൊരുക്കുമെന്നും ജുനൈദ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ക്ഷേമത്തിനായി മുന്നിട്ടറങ്ങി പ്രവർത്തിക്കുവാനും അതിൽ ആനന്ദവും ആവേശവും കണ്ടത്തുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുവാനും ഡബ്ലൂ ടൂ വിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.