തലപ്പുഴ : കനത്ത മഴ കാരണം തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴ കരകവിഞ്ഞൊഴുകുന്നു.പൊയിൽ, കാപ്പിക്കളം, ചുങ്കം,കമ്പി പ്പാലം, എസ് വളവ് എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകുന്നത്.കമ്പിപ്പാലത്ത് ഏത് നിമിഷവും വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യം നിലവിലുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തലപ്പുഴ ഉൾപ്പെടെ മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്‌തിറങ്ങിയത്.പലയിട ങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.