ഓണത്തെ വരവേൽക്കാൻ പനമരം ബ്ലോക്ക് പഞ്ചായത്ത്.”ഒരു കൊട്ടപ്പൂവും,ഒരു മുറം പച്ചക്കറിയും” പദ്ധതിക്ക് തുടക്കമായി

ഓണത്തെ വരവേൽക്കാൻ പനമരം ബ്ലോക്ക് പഞ്ചായത്ത്.”ഒരു കൊട്ടപ്പൂവും,ഒരു മുറം പച്ചക്കറിയും” പദ്ധതിക്ക് തുടക്കമായി

പനമരം : ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നതിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ഏക്കർ സ്ഥലത്ത് പൂ കൃഷിയും, പച്ചക്കറി കൃഷിയും ആരംഭിക്കും.പനമരം ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലുമായി കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ, സ്വാശ്രയ സംഘങ്ങൾ,തുടങ്ങിയവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാല് ലക്ഷം രൂപയാണ് ഇതിനുവേണ്ടി മാറ്റിവെച്ചിട്ടുള്ളത്.

പ്രാദേശികമായി ഓണക്കാലത്ത് പൂവും പച്ചക്കറികളും തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച് വിലക്കുറവിൽ ഇവ നൽകുകയും സ്വയം സഹായ സംഘങ്ങൾക്ക് വരുമാനം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് പനമരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുകാട്ടൂരിൽ പ്രവർത്തിക്കുന്ന ഫിനിക്സ് കുടുംബശ്രീ യൂണിറ്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പൂ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ മല്ലിക തൈ നട്ടു കൊണ്ട് ബ്ലോക്ക് തല ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു ചടങ്ങിൽ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ കെ സുമിന പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലൗലി ഷാജു, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ,രജനി ചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി പി ഷിജി കൃഷി ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *