‘ഒരിടത്തൊപ്പം’മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു

‘ഒരിടത്തൊപ്പം’മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു

ബത്തേരി : മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സുന്ദർലാൽ എം. കെ അധ്യക്ഷത വഹിച്ചു.ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.മേഴ്‌സി ഷിബു,ഫാത്തിമ ഷെറിൻ, സിസ്റ്റർ സിനി എസ്. എസ്. എസ്, മുഹ്സിൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം ബൗദ്ധിക, ധാർമ്മിക, സാമൂഹിക വളർച്ചയെ ഉൾക്കൊള്ളുന്ന സമഗ്ര വികസനമായിരിക്കണ മെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായ പ്പെട്ടു. അറിവ്, വിമർശനാത്മക ചിന്ത, ധാർമ്മിക മൂല്യങ്ങൾ എന്നിവ പകർന്നു നൽകുക, ഉത്തരവാദിത്തമുള്ള പൗരത്വത്തിനായി വ്യക്തികളെ സജ്ജമാക്കുക എന്നിവയായിരിക്കണം വിദ്യാഭ്യാസ ലക്ഷ്യം. വിദ്യാഭ്യാസം കഴിവുകൾ, സർഗ്ഗാത്മകത, പൊരുത്തപ്പെടുത്തൽ എന്നിവ വളർത്തുവാൻ സഹായിക്കും. സമത്വം, നവീകരണം, ആജീവനാന്ത പഠനം എന്നിവ പ്രോത്സാഹിപ്പിക്കുമ്പോൾ മാത്രമേ വ്യക്തിഗത ശാക്തീകരണവും സാമൂഹിക പുരോഗതിയും ഉറപ്പാക്കുവാൻ വിദ്യാഭ്യാസം കൊണ്ട് സാധിക്കുകയുള്ളുവെന്നും ജുനൈദ് കൈപ്പാണി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *