ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

ഐക്യത്തിന്റെ ചൈതന്യം ആസ്വദിക്കണം:ജുനൈദ് കൈപ്പാണി

തരുവണ : സ്വാതന്ത്ര്യ സമര സേനാനികൾക്ക് നന്ദി പറയാനും അവരുടെ നന്മകളെ ഓർമ്മിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്.രാജ്യത്തിന്റെ മഹത്തായ ചരിത്രം ഓർമ്മിക്കാനും,ഐക്യത്തിന്റെ ചൈതന്യം കൃത്യമായി ആഘോഷിക്കാനും ആസ്വദിക്കാനും പൗരമാർക്ക് സാധിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.തരുവണ ജി.എച്ച്‌. എസ്.എസിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം,നാസർ സാവാൻ,അശോകൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *