കൽപ്പറ്റ : എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിൽ കുതിച്ചുയർന്ന് വയനാട്.വർഷങ്ങളായി ഏറ്റവും പിന്നിലായിരുന്ന ജില്ലാ വൻ മുന്നേറ്റം നടത്തി.കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാട് ഇത്തവണ ആറാം സ്ഥാനത്തെത്തി.വെള്ളാർമലക്ക് 100 ശതമാനം വിജയം.55 കുട്ടികൾ എസ്.എസ്.എൽ സി പരീക്ഷയെഴുതിയ വെള്ളാർമല ജി എച്ച്.എസ്.എസിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് യോഗ്യത നേടി.
വയനാട്ടിൽ 1397 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.ജില്ലയിലെ 91 സ്കൂളുകളിൽ 72 സ്കൂളുകൾ 100 ശതമാനം വിജയം.കഴിഞ്ഞ വർഷം 64 സ്കൂളുകൾക്കായിരുന്നു 100 ശതമാനം വിജയം.ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ദ്വാരകക്കും മികച്ച വിജയമാണിത്തവണ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിൽ ആകെയുള്ള 440 വിദ്യാർത്ഥികളും വിജയിച്ചപ്പോൾ അവരിൽ 48 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.