എസ്.എസ്.എൽ.സി ഫലം:കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം മാനം കുറഞ്ഞു

തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.ഈ വർഷം ആകെ 4.27,220 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.ഇവരിൽ 4.24583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി.99.5 ശതമാനമാണ് ഈ വർഷത്തെ വിജയ ശതമാനം’കഴിഞ്ഞ വർഷം ഇത് 99.61 ശതമാനമായിരുന്നു.61,442 വിദ്യാർത്ഥികൾക്കാണ് ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.കഴിഞ്ഞ വർഷം 71,832 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത്.പാല,മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിദ്യാർത്ഥികളും ഉപരി പഠനയോഗ്യത നേടി.കൂടുതൽ വിദ്യാർത്ഥികൾ എപ്ലസ് നേടിയത്
മലപ്പുറം ജില്ലയിലാണ്.

4115 വിദ്യാർത്ഥികൾക്ക് എ പ്ലസ് മലപ്പുറത്ത് എ പ്ലസ് ലഭിച്ചു.4934 ആയിരുന്നു കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
2331 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
വിജയശതമാനത്തിൽ തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ.ടി.എച്ച് എസ്.എസ്.എൽ.സി.വിഭാഗത്തിൽ
3055 വിദ്യാർത്ഥികൾ പരീക്ഷ യെഴുതിയപ്പോൾ
3039 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി.99.48 ശതമാനമാണ് വിജയശതമാനം
ടെക്നിക്കൽ എസ്.എസ്.എൽസിയിൽ
429- വിദ്യാർത്ഥികൾ എ പ്ലസ്. നേടി.

Leave a Reply

Your email address will not be published. Required fields are marked *