മീനങ്ങാടി : സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി – രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 വിദ്യാർത്ഥികൾ പങ്കെടുത്തു.
