ബത്തേരി : മലപ്പുറം പന്തല്ലൂർ കടമ്പോട് മാമ്പ്ര വളപ്പിൽ വീട്ടിൽ ജാബിർ അലി (29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 01.04.2025 തീയതി ഉച്ചയോടെ കർണാടയിൽ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൈ കാണിച്ച് നിർത്തി പരിശോധന നടത്തിയതിലാണ് 1.16 ഗ്രാം എം.ഡി.എം.എ യുമായി ഇയാൾ പിടിയിലാവുന്നത്. സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അരുൺജിത്ത്, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് തുടങ്ങിയവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
