ആറുവാൾ : തരുവണ എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച ദ്വിദിന മൂണ്‍ലൈറ്റ് വിദ്യാർത്ഥി ഉച്ചകോടി സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. നൗഫല്‍ അധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്വൈസർ അഭിരാമി എ എസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി മുഹമ്മദ് അജ്മൽ പി കെ, ഇക്കണോമിക്സ് വകുപ്പ് മേധാവി സീന പി ഇ, ക്യാമ്പ് കോഡിനേറ്റർ അമീറ എം, യൂണിയൻ ചെയർമാൻ സുഫിയാൻ, റ്റീന കെ സ് തുടങ്ങിയവർ പ്രസംഗിച്ചു.
