മാനന്തവാടി : എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് കോറോം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം അധ്യക്ഷത വഹിച്ചു. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽമ മോയി, ഹാരിസ് കാട്ടിക്കുളം, പി വി എസ് മൂസ്സ, കാസിം മോയി , ആമിന സത്താർ, റിൻഷാദ് പി എം ,സിദ്ദിക്ക് തലപ്പുഴ,എം എസ് എഫ് ഭാരവാഹികളായ ന്യൂമാൻ കാസിം, നജാഫ് നാഫിൽ. സിനാൻകാട്ടിൽ. മുത്തലിബ് ടി കെ എന്നിവർ പ്രസംഗിച്ചു. സി പി മൊയ്തു ഹാജി (ചെയർമാനും) , കെ സി അസീസ് കോറോം (വർക്കിങ് ചെയർമാൻ ) ,ന്യൂമാൻ കാസിം (ജന കൺവീനർ), നജാഫ് നാഫിൽ (വർക്കിങ് കൺവീനർ) , ട്രഷറർ ഹാരിസ് കാട്ടിക്കുളം , വൈസ് ചെയർമാന്മാരായി മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികൾ, വനിതാ ലീഗ്, എസ് ടി യു, കെ എം സി സി, എന്നീ സംഘടനകളുടെ മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, കൺവീനർമാരായി എൻ എസ് എഫ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികൾ എന്നിവരടക്കം 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
