മാനന്തവാടി : മുൻ മുഖ്യമന്ത്രി
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ്,കോഡിനേറ്റർമാരായ ഷെഫീഖ് സി, അനൂപ് കുമാർ,ജിജി വർഗീസ്, ജോയ്സി ഷാജു, ജില്ലാ ഭാരവാഹികളായ അശ്വന്ത് വിഎസ്,നിവേദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
