അരീക്കോട് : വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധി എഴുത്തായിരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, നിരീക്ഷകരായ സി.ആർ മഹേഷ് എം.എൽ.എ, കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, ഗഫൂർ കുറുമാടൻ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്‌റഫ് കൊക്കൂർ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി അനസ്, എം.പി. മുഹമ്മദ്, കെ.ടി അഷ്‌റഫ്, ബാലത്തിൽ ബാപ്പു, ടി.പി. അഷ്‌റഫ് അലി, അജീഷ് എടാലത്ത്, പാലത്തിങ്ങൽ ബാപ്പുട്ടി, എ.ഡബ്ല്യൂ. അബ്ദുറഹ്മാൻ, പനോളി ചെറി, ഇ.എ.കരീം, എം.കെ.കുഞ്ഞു മുഹമ്മദ്, പി.എം. ലുക്മാൻ, ഒ.ജെ സജി, പി.പി. റഷീദ്, പി.കെ. അബ്ദുറഹ്മാൻ പങ്കെടുത്തു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ഗഫൂർ കുറുമാടൻ (ചെയർമാൻ), കെ.കെ അബ്ദുല്ലക്കുട്ടി (കൺവീനർ), അജീഷ് എടാലത്ത് (ട്രഷറർ), പി.പി സഫറുള്ള (കോഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.