വെള്ളമുണ്ട : കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ വക കളിപ്പാട്ടങ്ങൾ നൽകി.
നവീകരിച്ച ഇമ്മ്യൂണൈസേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മെഡിക്കൽ ഓഫീസർ ഡോ.സഗീർ എം.റ്റിക്ക് കൈമാറി.ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ അബ്ദുൽ ഗഫൂർ, പി.പ്രകാശൻ,സാജിത ഗഫൂർ, ടെസ്സി,ധന്യ ഡേവിഡ്, സുറുമി,ആയിഷ, ദിവ്യ എം.സി തുടങ്ങിയവർ സംബന്ധിച്ചു.
