അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം:ഏജെ.ഷാജി

അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം:ഏജെ.ഷാജി

കൽപ്പറ്റ : അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറo വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് വയനാട് ജില്ലാ ജന:സെക്രട്ടറി സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ സദസിൽ ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അദ്ധ്യക്ഷനായിരുന്നു.കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി സ്ക്കൂൾ ഹെഡ്മിസ്ട്രസ് {ഇൻ ചാർജ് }ലീന. ജി ക്ക് നൽകി റോഡുസുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. എൻഫോഴ്സ്മെന്റ് ആർറ്റിഒ സി കെ അജിൽ കുമാർ റോഡു സുരക്ഷ ക്ലാസെടുത്തു. പ്രിൻസിപ്പാൾ എം വിവേകാനന്ദൻ മുഖ്യപ്രഭാഷണവും വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് പി രാജറാണി ആമുഖ പ്രസംഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം സീത വിജയൻ, ഷംസുദീൻ,ടി.മണി,ടി.ടി.സുലൈമാൻ,അസൈനാർ, ഹനീഫ മേമന,യഹ്യ ഖാൻ,ബീന സതീഷ്,പ്രസന്ന കൃഷ്ണൻ, സിസിലി, ഗീത പി. കെ തുടങ്ങിയവർ പ്രസംഗിച്ചു. ലീന ജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *