കൽപ്പറ്റ : അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടിച്ചെടുത്തു. കല്പറ്റയിലെ ജില്ലാ ഹോൾസെയിൽ കൺസ്യൂമർ സ്റ്റോർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 950 കിലോയോളം വരുന്ന പടക്കങ്ങൾ പിടിച്ചെടുത്തത്. ലൈസൻസ് അനുസരിച്ച് 450 കിലോ ഗ്രാം ചൈനീസ് പടക്കങ്ങളും 50 കിലോയോളം നിർമിത പടക്കങ്ങളും സൂക്ഷിക്കാനുള്ള അനുമതിയാണുണ്ടായിരുന്നത്. അനുവദനീയമായ അളവിൽ കൂടുതൽ പടക്കങ്ങൾ കണ്ടെത്തിയതിൽ ലൈസൻസിയായ കേണിച്ചിറ താഴെമുണ്ട പുതുശ്ശേരി വീട്ടിൽ പി.ജെ ജീമോനെ(48)തിരെ കൽപ്പറ്റ പോലീസ് കേസെടുത്തു. സബ് ഇൻസ്‌പെക്ടർ വിമൽചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ജില്ലയിൽ നിയമവിരുദ്ധമായി എക്സ്പ്ലോസീവ് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നത് കണ്ടെത്താൻ വ്യാപകമായി പരിശോധന നടത്തിവരികയാണ്.