തൃശൂർ : ആതിരപ്പള്ളി കണ്ണൻകുഴിയില്‍ കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്.ഇന്ന് രാവിലെ 6.15നാണ് സംഭവം. കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച ആന വാഹനം ഉയർത്തി. ഡ്രൈവറുൾപ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാല്‍ കാര്യമായി പരിക്കേറ്റില്ല. ഇതിനിടയിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്ന മരപ്പണിക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.