നെല്ലൂർനാട് : മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തി അക്ഷരം വായനശാല പുതിയിടംകുന്നിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ സന്തോഷ്, കൺവീനർ ആര്യന്ത് ഇ ജി,സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ജെയ്മോൻ കല്ലോലിൽ, ഹണിമോൾ ഷാജു, കെ എ രാജൻ .മോബിൻ എം തുടങ്ങിയവർ സംസാരിച്ചു.
