കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശൽ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക കവാലി സൂഫി സിംഗർ ആയ നിയാസ് വയനാടും വയനാട് വിഷൻ ഇശൽ നൈറ്റ് വിന്നർ റിഷാനയും ചേർന്ന് നയിക്കുന്ന ഇശൽ രാവ് ആണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ ഗസൽ കവാലി സൂഫി ഗായകർക്കൊപ്പം പ്രശസ്തനായ ആൽബം സിംഗർ കൂടിയായ നിയാസിന്റെ തകർപ്പൻ ഗാനങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വയനാട് ടെസ്റ്റിന്റെ ഭാഗമായി വയനാട് ജില്ലയിൽ 114 വേദികളിൽ ഇവർ ഗാനമേള അവതരിപ്പിച്ചു വരികയാണ് . അക്വ ണൽ എക്സ്പോക്കൊപ്പം ഗോസ്റ്റ് ഹൗസ്, അമ്യൂസ് മെൻ്റ് പാർക്ക് എന്നിവയും ഫെസ്റ്റിലുണ്ട്.
