• admin

  • August 25 , 2022

താളൂർ : നീലഗിരി കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെന്റും മൂൺ ഹബ്ബ് ഓഫ് എക്സലൻസും സംയുക്തമായി എരുമാട് മെട്രിക്കുലേഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ജീവിതനൈപുണ്യ സാമൂഹ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നീലഗിരി കോളേജ് അക്കാദമിക് ദീൻ പ്രൊഫ. മോഹൻ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം മേധാവി ഡോ. മുഹ്‌സീന ലുബൈബ സ്വാഗതം ആശംസിച്ചു. പ്രൊഫ ഡോ ഗോപകുമാർ,സരിൽ വർഗീസ് എന്നിവർ ആശംസ പറഞ്ഞു.   മൂൺ സ്ഥാപകൻ സയ്യിദ് മുഹമ്മദ് മിസ്ബാഹ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. സഹസ്ഥാപകരായ റിഷാദ് അലി, സയ്യിദ് അഷ്റഫ്, അമൽന ഫാത്തിമ, സക്കിയ വി എന്നിവർ പരിപാടിയിൽ പങ്കാളിത്തം വഹിച്ചു.   ജീവിത നൈപുണ്യത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും അവബോധം നൽകാൻ പരിപാടിക്ക് സാധിച്ചു.   നീലഗിരി, വയനാട് ജില്ലകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ വച്ച് നൂറിൽ പരം പരിശീലനങ്ങൾ സൗജന്യമായി നൽകാനാണ് മൂൺ എന്ന സംഘടന ലക്ഷ്യം വെക്കുന്നത്. പ്രസ്തുത പരിപാടിക്ക് സയ്യിദ് മിസ്ബാഹ് നന്ദി പ്രകാശിപ്പിച്ചു.   കൂടുതൽ വിവരങ്ങൾ അറിയാൻ:9946711668