:
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഈ മാസം 22-ന് പരിഗണിക്കും.
പൗരത്വ നിയമ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി 60 ഓളം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഈ മാസം 22-ന് ഈ ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്.
ഇതിനിടയിലാണ് വിവിധ ഹൈക്കോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി