• Anjana P

  • August 25 , 2022

: മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നുവരുന്ന മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സിന്റെ അഞ്ചാം ബാച്ചി നുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത നിർവഹിച്ചു. കൊറോണ വന്നതിനു ശേഷം മെഡിക്കൽ രംഗത്തെ വൈദഗ്ധ്യമുള്ള ആളുകളുടെ ലഭ്യത ആഗോള തലത്തിൽ കുറഞ്ഞത് കൊണ്ടുതന്നെ മെഡിക്കൽ മേഖലയിലെ ആ കുറവുകൾ നികത്തുവാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് വിവിധ കോഴ്സുകൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ തുടങ്ങിയത്. അഞ്ചാം ബാച്ച് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ മുഴുവൻ ആളുകൾക്കും ഇതിനോടകം ജോലി ലഭിച്ചു എന്നതും സ്ലാഘനീയമാണ്. അതുപോലെ മെഡിക്കൽ രംഗത്തെ മറ്റൊരു പ്രധാന മേഖലയാണ് മെഡിക്കൽ കോഡിംഗ്. ഇൻഷുറൻസ്, റിസർച്ച്, ഫാർമ മേഖലകളിൽ ഒരുപാടു തൊഴിലവസരങ്ങൾ ഉള്ള മെഡിക്കൽ കോഡിംഗ് കോഴ്സിന്റെ ഉൽഘാടനവും ചടങ്ങിൽ നടന്നു. വൈസ് ഡീൻ ഡോ. എ പി കാമത്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. വാസിഫ് മായൻ, ഡോ. അരുൺ അരവിന്ദ്, മെഡിക്കൽ റെക്കോർഡ്സ് വിഭാഗം മാനേജർ ശിവപ്രകാശ്, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ സംസാരിച്ചു.